ഏഷ്യന്‍ ഗെയിംസില്‍ തിളങ്ങി മലയാളികൾ; എം ശ്രീശങ്കറിന് വെള്ളി, ജിൻസൺ ജോൺസണിന് വെങ്കലം

New Update
Gsh

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ തിളങ്ങി മലയാളി താരങ്ങളും. പുരുഷ ലോങ് ജംപില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി മെഡൽ. 8.19 മീറ്റര്‍ ദൂരത്തില്‍ ചാടിയാണ് ശ്രീശങ്കര്‍ വെള്ളി ഉറപ്പിച്ചത്.

Advertisment

ആദ്യ മൂന്ന് ശ്രമങ്ങള്‍ക്ക് ശേഷം നാലാം ശ്രമത്തിലാണ് മുന്നേറ്റം. ചൈനയുടെ ജിയാനന്‍ വാങ്ങിനാണ് സ്വര്‍ണം.ചൈനയുടെ തന്നെ യുഹാവോ ഷിയ്ക്കാണ് വെങ്കലം.

കൂടാതെ 1500 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസൺ വെങ്കലം നേടി. ഈ ഇനത്തിൽ വെള്ളിയും ഇന്ത്യയ്‌ക്കാണ്. 

മൂന്ന് മിനിറ്റ് 38.94 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അജയ് കുമാര്‍ സരോജിനാണ് വെള്ളി. ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 51ല്‍ എത്തി. 13 സ്വര്‍ണം, 19 വീതം വെള്ളി, 19 വെങ്കലം മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.

Advertisment