/sathyam/media/media_files/Uklb0RtUMaM5WQ2iXJwL.jpg)
ഹാ​ങ്ഷൗ: ഇ​ന്ത്യ​യു​ടെ അ​വി​നാ​ശ് സാ​ബ്ലെ​യ്ക്ക് 3000 മീ​റ്റ​ര്‍ സ്റ്റീ​പ്പി​ള്‍​ചേ​സി​ല്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സ് റി​ക്കാ​ര്‍​ഡോ​ടെ സ്വ​ര്‍​ണം. 8:19:50 മി​നി​റ്റി​ലാ​ണ് അ​വി​നാ​ശ് ഫി​നി​ഷിം​ഗ് ലൈ​ൻ തൊ​ട്ട​ത്.
ഏ​ഷ്യ​ന്‍​ഗെ​യിം​സി​ല്‍ 3000 മീ​റ്റ​ര്‍ സ്റ്റീ​പ്പി​ള്‍​ചേ​സി​ല്‍ സ്വ​ര്‍​ണം നേ​ടു​ന്ന ആ​ദ്യ​ത്തെ ഇ​ന്ത്യ​ക്കാ​ര​നാ​യി അ​വി​നാ​ശ് ഇ​തോ​ടെ മാ​റി.
ഹാ​ങ്ഷൗ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യു​ടെ 12-ാം സ്വ​ര്‍​ണ​മാ​ണി​ത്. ഈ ​ഗെ​യിം​സി​ല്‍ അ​ത്​ല​റ്റി​ക്​സി​ല്‍ നി​ന്നു​ള്ള ഇ​ന്ത്യ​യു​ടെ ആ​ദ്യ മെ​ഡ​ലും കൂ​ടി​യാ​ണി​ത്.
29കാ​ര​നാ​യ അ​വി​നാ​ശ് ഫി​നി​ഷിം​ഗ് ലൈ​ന്‍ തൊ​ടു​ന്പോ​ൾ എ​തി​രാ​ളി​ക​ള്‍ സ​മീ​പ​ത്തെ​ങ്ങും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഫി​നി​ഷിം​ഗ് ലൈന് 15മീ​റ്റ​ര്‍ മു​മ്പു ത​ന്നെ താ​രം വി​ജ​യാ​ഘോ​ഷം തു​ട​ങ്ങി​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us