New Update
/sathyam/media/media_files/II3e0MBqcZmQdvu54A0I.webp)
ഹാങ് ചൗ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണി സ്വർണം നേടി.
Advertisment
ഗെയിംസിലെ ഇന്ത്യയുടെ 15-ാം സ്വർണനേട്ടം ആണിത്. ഗെയിംസിന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് ജാവലിനിൽ ഒരു ഇന്ത്യൻ വനിതാതാരം സ്വർണം നേടുന്നത്.
62.92 മീറ്റർ ദൂരം കണ്ടെത്തിയാണ് അന്നു സ്വർണം നേടിയത്. ഇന്ന് ഇന്ത്യ നേടുന്ന രണ്ടാം സ്വർണം കൂടിയാണിത്.
നേരത്തേ വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ പാറുള്‍ ചൗധരി സ്വര്‍ണം നേടിയിരുന്നു.