/sathyam/media/media_files/2025/06/24/kca-2025-06-24-22-35-43.jpg)
കട്ടക്ക് : 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിൽ അസമിനെതിരെ തിരിച്ചടിച്ച് കേരളം. രണ്ടാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 137 റൺസെന്ന നിലയിലാണ് കേരളം. നേരത്തെ ഒൻപത് വിക്കറ്റിന് 346 റൺസെന്ന നിലയിൽ അസം ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു.
നാല് വിക്കറ്റിന് 231 റൺസെന്ന നിലയിൽ രണ്ടാം ദിവസം കളി തുടങ്ങിയ അസമിന് ക്യാപ്റ്റൻ അമൻ യാദവിൻ്റെയും സ്വർണ്ണവ് ശ്രീഹിത് ഗുരുദാസിൻ്റെയും ഇന്നിങ്സാണ് കരുത്ത് പകർന്നത്. മികച്ച രീതിയിൽ ബാറ്റിങ് തുടർന്ന അമൻ യാദവ് 173 റൺസും സ്വർണ്ണവ് 66 റൺസും നേടി. സ്വർണ്ണവിനെ എൽബിഡബ്ലുവിൽ കുടുക്കി എസ് വി ആദിത്യനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. അമൻ യാദവിനെ എസ് ആര്യനും പുറത്താക്കി. തുടർന്ന് ഒൻപത് വിക്കറ്റിന് 346 റൺസെന്ന നിലയിൽ അസം ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. കേരളത്തിന് വേണ്ടി ആര്യൻ നാലും ആദിത്യൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരായ വിശാൽ ജോർജും ദേവർഷും ചേർന്ന് മികച്ച തുടക്കമാണ് നല്കിയത്. അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ ഇത് വരെ 137 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. കളി നിർത്തുമ്പോൾ വിശാൽ 70ഉം ദേവർഷ് 60 റൺസും നേടി ക്രീസിലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us