ഇന്ത്യ - ശ്രീലങ്ക വനിത ടി -20 ; ലോക ചാമ്പ്യന്മാർക്ക് സ്വീകരണമൊരുക്കി കെസിഎ

New Update
WhatsApp Image 2025-12-24 at 7.14.50 PM

തിരുവനന്തപുരം:  ലോക ചാമ്പ്യന്മാരായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്  തലസ്ഥാനനഗരിയിൽ ഊഷ്മള വരവേൽപ്പ്.  ഇന്ത്യ- ശ്രീലങ്ക ടി 20 പരമ്പരയ്ക്കായി അനന്തപുരിയുടെ മണ്ണിലെത്തിയ ലോക ജേതാക്കൾക്ക്  കേരള ക്രിക്കറ്റ് അസോസിയേഷൻ നേതൃത്വത്തിൽ സ്വീകരണം നൽകി.  തലസ്ഥാന നഗരിയിൽ ആദ്യ രാജ്യാന്തര വനിതാ ക്രിക്കറ്റ് ടൂര്ണമെന്റിനായി   പ്രത്യേക വിമാനത്തിലാണ്  ഇന്ത്യയുടേയും ശ്രീലങ്കയുടെയും താരങ്ങൾ എത്തിയത്.

Advertisment

WhatsApp Image 2025-12-24 at 7.14.52 PM

 എയർപോർട്ടിലെത്തിയ ഇരു ടീമുകളെയും   തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ . കെ കെ രാജീവ് , ഇന്ത്യയുടെ മലയാളി താരം സജന സജീവൻ എന്നിവരുടെ നേതൃത്വത്തിൽ  സ്വീകരിച്ചു.

WhatsApp Image 2025-12-24 at 7.14.51 PM

ക്യാപ്റ്റൻ ഹർമൻ പ്രീതിനൊപ്പം വൈസ് ക്യാപ്റ്റൻ സ്‌മൃതി മന്ദന, ജെമീമ റോഡ്രിഗ്രസ്, ഷഫാലി വർമ്മ, റിച്ച ഘോഷ്, സ്നേഹ റാണ, അമൻ ജോത് കൗർ , അരുന്ധതി റെഡ്‌ഡി തുടങ്ങിയവരും ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. ചാമരി അട്ടപ്പട്ടുവാണ്‌  ശ്രീലങ്കൻ ടീം ക്യാപ്റ്റൻ. തിരുവനന്തപുരം ഹയാത്ത് റീജൻസിയിലാണ് ഇരു ടീമുകൾക്കും താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത് .

WhatsApp Image 2025-12-24 at 7.14.49 PM

ഡിസംബർ 26 , 28 , 30 തീയതികളിൽ കാര്യവട്ടം സ്പോർട്സ് ഹബ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. വിശാഖ പട്ടണത്തിൽ നടന്ന ആദ്യ രണ്ട മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം.   ഒരു മത്സരം കൂടി ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

Advertisment