സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/ZA0PTwT66b7mGo6wv84x.webp)
ബൂഡപെസ്റ്റ്: ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിലെ അതിവേഗ താരമായി യു.എസിന്റെ നോഹാ ലൈൽസ്.
Advertisment
രണ്ടാം ദിനം നടന്ന പുരുഷ 100 മീറ്റർ ഫൈനലിൽ 9.83 സെക്കൻഡിൽ ലോക ലീഡോടെ ഫിനിഷ് ചെയ്താണ് നോഹ ഒന്നാമനായത്. ബോട്സ്വാനയുടെ ലെസ്റ്റിലെ ടെബോഗോ (9.88) വെള്ളിയും ബ്രിട്ടന്റെ ഷർണൽ ഹ്യൂസ് (9.88) വെങ്കലവും നേടി.
അതേസമയം, ഇന്ത്യൻ താരങ്ങൾ വീണ്ടും നിരാശപ്പെടുത്തി. പുരുഷ ഹൈജംപ് യോഗ്യത റൗണ്ടിൽ സർവേഷ് അനിൽ കുഷാരെയും 400 മീറ്റർ ഹർഡ്ൽസ് ഹീറ്റ്സിൽ സന്തോഷ് കുമാർ തമിഴരശനും പുറത്തായി.
ഹീറ്റ്സ് 50.46 സെക്കൻഡിൽ പൂർത്തിയാക്കിയ സന്തോഷിന് ആകെ പ്രകടനത്തിൽ 36ാം സ്ഥാനമാണ് ലഭിച്ചത്. ഇതോടെ സെമി ഫൈനലിലെത്താനായില്ല. ഹൈജംപിൽ 2.22 മീറ്റർ ആദ്യ ശ്രമത്തിൽതന്നെ മറികടന്ന സർവേഷ് 2.25 മീറ്റർ ക്ലിയർ ചെയ്യുന്നതിൽ പരാജയപ്പെട്ടു.