'കിംഗ് ഈസ് എ വൈൽഡ് ഡോഗ്'... ഔട്ടായി ഡ്രസിങ് റൂമിലേക്ക് നടക്കവെ വിരാട് കോഹ്ലിയെ കൂവിവിളിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് ഫാൻസും മീഡിയയും; തിരികെ വന്ന് താരം

New Update
viratkoli

വിരാട്ട് കോഹിലിക്കെതിരെ ഓസ്ട്രേലിയൻ മീഡിയയും ക്രിക്കറ്റ് ഫാൻസും ഉറഞ്ഞുതുള്ളുകയാണ്. കിംഗ് ഈസ് എ വൈൽഡ് ഡോഗ് ക്‌ളോവന്  കോ ഹ്ലി അഥവാ ജോക്കർ തുടങ്ങിയ മോശം വാക്കുകളാണ് അവർ ഇപ്പോൾ വിരാട്ടിനെതിരെ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്,

Advertisment

 ബോക്സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റ് മെൽബണിൽ പുരോഗമിക്കുന്നതിനിടെയാണ്  ഗ്രൗണ്ടിലും പുറത്തും നാടകീയ രംഗങ്ങളുണ്ടായത് . രണ്ടിലും പ്രധാന കഥാപാത്രം വിരാട് കോഹ്ലി തന്നെ. മെല്‍ബണ്‍ ടെസ്റ്റിനിടെ കോഹ്ലിയും ഓസീസ് കാണികളും വീണ്ടും നേര്‍ക്കുനേര്‍ പോരടിച്ചിരിക്കുകയാണ്. മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ദിനമായിരുന്നു സംഭവം.

koli

യശസ്വി ജയ്‌സ്വാളിനൊപ്പം മികച്ച കൂട്ടുകെട്ടില്‍ പങ്കാളിയായിരുന്നു കോഹ്ലി. എന്നാല്‍ ജയ്‌സ്വാളിന്റെ റണ്ണൗട്ടിന് പിന്നാലെ കോഹ്ലിയെ സ്‌കോട്ട് ബോളണ്ട് പുറത്താക്കി. 86 പന്തില്‍ നിന്ന് നാല് ഫോറടക്കം 36 റണ്‍സെടുത്താണ് കോഹ്ലി പുറത്തായത്. തുടര്‍ന്ന് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയ കോഹ്ലിയെ ടണലില്‍വെച്ച് ഒരു വിഭാഗം ഓസീസ് കാണികള്‍ കൂവിവിളിക്കുകയും ആക്രോശിക്കുകയുമായിരുന്നു.


കഴിഞ്ഞ ബോക്സിങ്ങ്  ടെസ്റ്റിൽ കോഹ്‌ലിയും ആസ്‌ത്രേലിയൻ കളിക്കാരനായ സാം കോൺസ്റ്റസുമായി ഫീൽഡിൽ ചില മോശം പരാമർശങ്ങൾ നടത്തിയശേഷം നടന്നുപോകുന്നവഴിയിൽ കോഹ്ലി ആസ്‌ത്രേലിയൻ ഓപ്പണറുടെ തോളിൽ മനപ്പൂർവം തൻ്റെ ഷോൾഡർ കൊണ്ടിടിച്ചു എന്നതാണ് ആളുകളെ പ്രകോപിപ്പിച്ചിരിക്കുന്നത്.


ഇതേത്തുടർന്ന് ഐസിസി  കൈക്കൊണ്ട തീരുമാനത്തിൽ കോഹ്‌ലിയുടെ 20 % മാച്ച് ഫീസ് തടയുകയും കോഹ്‌ലിക്ക് ഒരു ഡി- മെറിറ്റ് നമ്പർ നൽകുകയും ചെയ്തു. കോഹ്‌ലിക്ക് നൽകിയ ഡി മെറിറ്റ് നമ്പർ മൂലം അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടും ഭാവിയിൽ  ഉണ്ടാകാൻ പോകുന്നില്ല.  

the king kon

ഇതാണ് ആസ്‌ത്രേലിയക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്. ശിക്ഷ കുറഞ്ഞുപോയി എന്നാണ് അവരുടെ വാദം. അതിൽ കുപിതരായാണ് അവർ സ്റ്റേഡിയത്തിലും പുറത്തും കൊഹ്‌ലിക്കെതിരെ  ആക്രോശം തുടരുന്നത്.

ക്രിക്കറ്റ് എന്ന ജന്റിൽമാൻ ഗെയിമിൽ ഒട്ടും മാന്യമല്ലാത്ത പെരുമാറ്റത്തിന് കുപ്രസിദ്ധി നേടിയവരാണ് ആസ്‌ത്രേലിയൻ ക്രിക്കറ്റർമാർ എക്കാലവും. എന്നാൽ വിരാട്ട് കോഹ്‌ലിയും അഗ്രെഷന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. നഷ്ടപ്പെട്ട ഫോം കൂടിയായപ്പോൾ അതിരട്ടയായി.

Advertisment