സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണിൽ പിവി സിന്ധുവിനും ലക്ഷ്യ സെന്നിനും കിരീടം. വവനിതാ ഡബിള്‍സില്‍ മലയാളി താരം ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും ചേര്‍ന്ന സഖ്യത്തിനും വിജയം

New Update
Treesa Jolly Gayatri Gopichand

ലഖ്‌നൗ: സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ പുരുഷ, വനിതാ സിംഗിള്‍സ് കിരീടങ്ങളും വനിതാ ഡബിള്‍സ് കിരീടവും ഇന്ത്യക്ക്. വനിതാ സിംഗിള്‍സില്‍ പിവി സിന്ധുവും പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും കിരീടത്തില്‍ മുത്തമിട്ടു. വനിതാ ഡബിള്‍സില്‍ മലയാളി താരം ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും ചേര്‍ന്ന സഖ്യമാണ് ജേതാക്കളായത്.

Advertisment

വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനയുടെ വു ലുവ് യുവിനെ വീഴ്ത്തിയാണ് സിന്ധുവിന്റെ കിരീട നേട്ടം. കലാശപ്പോര് ഏകപക്ഷീയമായിരുന്നു. രണ്ട് സെറ്റ് നീണ്ട പോരില്‍ അനായാസ വിജയമാണ് സിന്ധു സ്വന്തമാക്കിയത്. സ്‌കോര്‍: 21-14, 21-16.

സിന്ധുവിന്റെ മൂന്നാം സയ്യിദ് മോദി കിരീടമാണിത്. നേരത്തെ 2017, 2022 വര്‍ഷങ്ങളില്‍ താരം കിരീടം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം പരിക്കിനെ തുടര്‍ന്നു മത്സരിച്ചില്ല.

വനിതാ ഡബിള്‍സില്‍ ട്രീസ - ഗായത്രി സഖ്യം ചൈനീസ് സഖ്യമായ ബാവോ ലിജിങ് - ലി ക്വിയാന്‍ സഖ്യത്തെയാണ് വീഴ്ത്തിയത്. ആദ്യ സെറ്റില്‍ ചൈനീസ് സഖ്യം കടുത്ത വെല്ലുവിളി തീര്‍ത്തെങ്കിലും രണ്ടാം സെറ്റ് ഇന്ത്യന്‍ സഖ്യം അനായാസം ജയിച്ചു. സ്‌കോര്‍: 21-18, 21-11.

Advertisment