New Update
/sathyam/media/media_files/l42qMoerFgUEQg1ka7dh.jpg)
കോപ്പൻഹേഗൻ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ പി.വി സിന്ധു രണ്ടാം റൗണ്ടിൽ പുറത്ത്. അതേസമയം, പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നും എച്ച്.എസ്. പ്രണോയിയും പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
Advertisment
രണ്ടാം റൗണ്ടിൽ കൊറിയയുടെ ജ്യോൻ ഹ്യോക് ജിനിനെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണ് ലക്ഷ്യ സെൻ പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. സ്കോർ: 21-11, 21-12. പ്രണോയി നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായാണ് ജയിച്ചത്. ചിക്കോ ദ്വി വാർഡോയോയായിരുന്നു പ്രണോയിയുടെ എതിരാളി. സ്കോർ: 21-9, 21-14.
സിന്ധു ജപ്പാന്റെ നസോമി ഒകുഹാരയോടാണ് പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകൾക്ക് പൊരുതാതെയാണ് ഇന്ത്യൻ താരം കീഴടങ്ങിയത്. സ്കോർ: 14-21, 14-21.