ബംഗളൂരു: ഐപിഎൽ 18-ാം സീസണിൽ പ്ലേ ഓഫ് കാണാതെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പുറത്ത്.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു– കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം മഴയെ തുടർന്ന് ഉപേക്ഷിതോടെയാണ് നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത പുറത്തായത്.
ഇരു ടീമുകൾക്കും ഓരോ പോയിന്റു ലഭിക്കും. ഇന്ത്യ– പാക്ക് സംഘർഷത്തെ തുടർന്ന് ഒരാഴ്ചയോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഐപിഎൽ പുനരാരംഭിച്ചത്.
മഴ കനത്തതോടെ അഞ്ച് ഓവർ മത്സരമെങ്കിലും നടത്താനാകുമെന്ന പ്രതീക്ഷയിൽ അമ്പയർമാരും ടീമുകളും കാത്തിരിപ്പിലായിരുന്നു.
എന്നാൽ നനഞ്ഞ ഔട്ട്ഫീൽഡ് കാരണം ടോസിടാൻ പോലുമാകാതെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു