New Update
/sathyam/media/media_files/l5YZ59RZeEBIh1bztWHR.jpg)
മുംബൈ: ഒക്ടോബര്‍ 3 മുതല്‍ 20 വരെ നടക്കാനിരിക്കുന്ന വനിതാ ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്താമോയെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ അഭ്യര്‍ത്ഥന ബിസിസിഐ നിരസിച്ചു.
Advertisment
“മത്സരത്തിന് ആതിഥേയത്വം വഹിക്കാമോ എന്ന് അവർ (ബംഗ്ലാദേശ്) ബിസിസിഐയോട് ചോദിച്ചിരുന്നു. പക്ഷെ ഞാൻ പാടെ നിരസിച്ചു. നമ്മള്‍ അപ്പോഴും മണ്‍സീണ്‍ സീസണിലായിരിക്കും. അടുത്ത വർഷം ഏകദിന വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കേണ്ടതുണ്ട്. തുടർച്ചയായി ലോകകപ്പുകൾക്ക് ആതിഥേയത്വം വഹിക്കണമെന്ന പ്രതീതി നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല,”-ബിസിസിഐ സെക്രട്ടറി ജയ് ഷായെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.