Advertisment

കയ്യിലിരിപ്പ് വിനയായി; ശ്രേയസ് അയ്യരെയും, ഇഷാന്‍ കിഷനെയും വാര്‍ഷിക കരാറില്‍ നിന്ന് ബിസിസിഐ നീക്കി; സഞ്ജുവിനെ ഉള്‍പ്പെടുത്തി

ആകാശ് ദീപ്, വിജയ്കുമാർ വൈശാഖ്, ഉമ്രാൻ മാലിക്, യഷ് ദയാൽ, വിദ്വത് കവേരപ്പ എന്നീ താരങ്ങൾക്ക് ഫാസ്റ്റ് ബൗളിംഗ് കരാറുകളും സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്

New Update
shreyas iyer ishan kishan

മുംബൈ: പുരുഷക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ച് ബിസിസിഐ. ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്ന ശ്രേയസ് അയ്യരെയും, ഇഷാന്‍ കിഷനെയും കരാറില്‍ നിന്ന് ഒഴിവാക്കി. മലയാളി താരം സഞ്ജു സാംസണിനെ ഗ്രേഡ് സിയില്‍ ഉള്‍പ്പെടുത്തി. 

Advertisment

ഓരോ കരാര്‍ വിഭാഗങ്ങളും, അതില്‍ ഉള്‍പപ്പെട്ടിരിക്കുന്ന താരങ്ങളും ചുവടെ:

ഗ്രേഡ് A+ 

രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ.

ഗ്രേഡ് എ

ആർ അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ.

ഗ്രേഡ് ബി 

സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത്, കുൽദീപ് യാദവ്, അക്സർ പട്ടേൽ, യശസ്വി ജയ്‌സ്വാൾ.

ഗ്രേഡ് സി

റിങ്കു സിംഗ്, തിലക് വർമ്മ, റുതുരാജ് ഗെയ്‌ക്‌വാദ്, ശാർദുൽ താക്കൂർ, ശിവം ദുബെ, രവി ബിഷ്‌ണോയ്, ജിതേഷ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസൺ, അർഷ്ദീപ് സിംഗ്, കെഎസ് ഭരത്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ, രജത് പട്ടീദാർ.

കൂടാതെ, നിശ്ചിത കാലയളവിനുള്ളിൽ കുറഞ്ഞത് 3 ടെസ്റ്റുകളോ 8 ഏകദിനങ്ങളോ 10 ടി20കളോ കളിക്കുന്ന താരങ്ങളെ അത്‌ലറ്റുകളെ 'പ്രോ-റേറ്റാ' അടിസ്ഥാനത്തിൽ ഗ്രേഡ് സിയിൽ ഉൾപ്പെടുത്തും. ധ്രുവ് ജൂറലും, സര്‍ഫറാസ് ഖാനും ഇതുവരെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്, ധര്‍മശാലയില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ ഇരുവരും കളിച്ചാല്‍ ഇവരെ ഗ്രേഡ് സിയില്‍ ഉള്‍പ്പെടുത്തും.

ആകാശ് ദീപ്, വിജയ്കുമാർ വൈശാഖ്, ഉമ്രാൻ മാലിക്, യഷ് ദയാൽ, വിദ്വത് കവേരപ്പ എന്നീ താരങ്ങൾക്ക് ഫാസ്റ്റ് ബൗളിംഗ് കരാറുകളും സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. ദേശീയ ടീമിനെ പ്രതിനിധീകരിക്കാത്ത ഘട്ടങ്ങളില്‍ എല്ലാ കായികതാരങ്ങളും ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കുന്നതിന് മുൻഗണന നൽകണമെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചു.

Advertisment