രാഹുൽ ദ്രാവിഡിന് പരിശീലക സ്ഥാനത്ത് തുടരാം; കരാർ നീട്ടിയതായി ബിസിസിഐ

2021ല്‍ നടന്ന ട്വന്റി 20 ലോകകപ്പിന്  ശേഷമാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്തത്.

New Update
rahul dravid icc

ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരാനുള്ള രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ ബിസിസിഐ നീട്ടി. ടീം ഇന്ത്യയുടെ (സീനിയര്‍ മെന്‍) സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കരാര്‍ നീട്ടിയതായി ബിസിസിഐ അറിയിച്ചു. ദ്രാവിഡിന്റെ പരിശീലനത്തിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യ റണ്ണേഴ്‌സപ്പായത്. കഴിഞ്ഞ രണ്ട് വര്‍ഷവും രാഹുല്‍ ദ്രാവിഡിന് കീഴില്‍ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയതെന്ന് ബിസിസിഐക്ക് വിലയിരുത്തലുണ്ട്. 

Advertisment

2021ല്‍ നടന്ന ട്വന്റി 20 ലോകകപ്പിന്  ശേഷമാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്തത്. രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ചതിന് ശേഷമായിരുന്നു രാഹുലിന്റെ കടന്നുവരവ്. അന്നത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായുടേയും നിര്‍ബന്ധത്താലാണ് ദ്രാവിഡ് ഈ പദവിയില്‍ എത്തിയത്. 

കഴിഞ്ഞയാഴ്ച ബിസിസിഐ സെക്രട്ടറി ജയ് ഷാ രാഹുല്‍ ദ്രാവിഡുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഈ ചര്‍ച്ചയിലും പുതിയ കരാറിന്റെ അന്തിമ രൂപമായിരുന്നില്ല. തുടര്‍ന്നാണ് പരിശീലക കരാറായില്ലെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും ടീം ഇന്ത്യയെ പരിശീലിപ്പിക്കാന്‍ രാഹുലിനെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ട്വന്റി 20 പരമ്പരയ്ക്ക് ശേഷം മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റും കൂടി ടീം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണിലുണ്ട്. ഡിസംബറില്‍ ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പോകും എന്നതിനാല്‍ ഈ ടീമിനൊപ്പം രണ്ടാംനിര പരിശീലന സംഘത്തെയും ബിസിസിഐക്ക് അയക്കേണ്ടതുണ്ട്.

rahul dravid mumbai bcci
Advertisment