മുംബൈ: ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ എത്തില്ലെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം ബിസിസിഐ പാക് ക്രിക്കറ്റ് ബോര്‍ഡിനെ ഔദ്യോഗികമായി അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പഷ വേദിയായ ദുബായില്‍ നടത്തണമെന്ന ആവശ്യവും ബിസിസിഐ ഉന്നയിച്ചിട്ടുണ്ട്.
അതേസമയം, ചാമ്പ്യൻസ് ട്രോഫി ഷെഡ്യൂളിൽ മാറ്റങ്ങൾ വരുത്താൻ പിസിബി തയ്യാറാണെന്ന് വാർത്താ ഏജൻസി പിടിഐ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. മത്സരത്തിൻ്റെ ഷെഡ്യൂൾ നവംബർ 11നകം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.