സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/lh7o91KLixPjjfRYw0RH.jpg)
മുംബൈ: സീനിയര്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകസ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചു. മെയ് 27ന് വൈകുന്നേരം ആറു മണിക്ക് മുമ്പ് ബിസിസിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ലിങ്ക് വഴി അപേക്ഷ അയക്കാം. നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ പുതുക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
Advertisment
അപേക്ഷകള്‍ പരിശോധിച്ചതിനുശേഷം അഭിമുഖം നടത്തും. തുടര്‍ന്ന് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തവരുടെ വിലയിരുത്തലിനുശേഷം മുഖ്യപരിശീലകനെ തിരഞ്ഞെടുക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. 3.5 വര്‍ഷത്തേക്കായിരിക്കും (2024 ജൂലൈ ഒന്ന് മുതല്‍ 2027 ഡിസംബര്‍ 31 വരെ) കാലാവധി.
പരിശീലകന് വേണ്ട യോഗ്യതകള്‍:
- കുറഞ്ഞത് 30 ടെസ്റ്റ് മത്സരങ്ങളോ 50 ഏകദിനങ്ങളോ കളിച്ചിരിക്കണം; അല്ലെങ്കില്‍
- ഫുള്‍ മെമ്പര്‍ ടെസ്റ്റ് ടീമിനെ കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് എങ്കിലും പരിശീലിപ്പിച്ചിരിക്കണം; അല്ലെങ്കില്‍
- ഒരു അസോസിയേറ്റ് ടീമിന്റെ/ഐപിഎൽ ടീം അല്ലെങ്കിൽ തത്തുല്യമായ ഇൻ്റർനാഷണൽ ലീഗ്/ഫസ്റ്റ് ക്ലാസ് ടീമുകളുടെ/ നാഷണൽ എ ടീമുകളുടെ മുഖ്യപരിശീലകനായിരിക്കണം (കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും); അല്ലെങ്കില്‍
- ബിസിസിഐ ലെവൽ 3 സർട്ടിഫിക്കേഷനോ തത്തുല്യമോ ഉണ്ടായിരിക്കണം
- 60 വയസ്സിൽ താഴെയായിരിക്കണം