/sathyam/media/media_files/YuIXo7FujI8vBR1AZIQZ.jpg)
മുംബൈ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പേസര്‍ മയങ്ക് യാദവിന് ബിസിസിഐ പാക് ബൗളര്‍ ഹാരിസ് റൗഫിന്റെ വീഡിയോ കാണിച്ചുകൊടുക്കുന്നുണ്ടെന്ന് ആരോപിച്ച് പാക് മാധ്യമപ്രവര്‍ത്തകന്‍ രംഗത്ത്. ടി20 ലോകകപ്പിന്റെ തയ്യാറെടുപ്പിനായി ഹാരിസ് റൗഫിന്റെ ബൗളിംഗ് വീഡിയോ മയങ്കിന് കാണിച്ചുകൊടുക്കുന്നുണ്ടെന്ന് പാക് മാധ്യമപ്രവര്‍ത്തകന്‍ ഫരീദ് ഖാനാണ് ആരോപിച്ചത്.
മുന്‍ പാക് പരിശീലകന്‍ മോണി മോര്‍ക്കല്‍ ഇപ്പോള്‍ ലഖ്‌നൗ ടീമിനൊപ്പമുണ്ട്. ലോകകപ്പില്‍ ബാബര്‍ അസമിനെയും, സയിം അയൂബിനെയും പുറത്താക്കാന്‍ മയങ്ക് യാദവിനെ തയ്യാറാക്കുകയാണെന്നും ഫരീദ് ആരോപിച്ചു.
Mayank Yadav will play against Pakistan in T20 World Cup 2024. BCCI is already showing him videos of Haris Rauf 🇮🇳🇵🇰🔥
— Farid Khan (@_FaridKhan) April 3, 2024
Former Pakistan bowling coach Morne Morkel also working with Mayank in Lucknow, and making plans for Babar Azam & Saim Ayub 😭😭#tapmad#HojaoADFree#IPL2024pic.twitter.com/skzUhmxBoQ
ഐപിഎല്ലില്‍ സ്ഥിരമായി 150 കിലോമീറ്ററിന് മുകളില്‍ പന്തെറിയുന്ന താരം ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. ലഖ്‌നൗവിനു വേണ്ടി മികച്ച പ്രകടനമാണ് താരം കാഴ്ചവക്കുന്നത്.