ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ഇന്നുമുതല്‍. ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യത. ജസ്പ്രീത് ബുംറ കളിക്കുമോയെന്ന് ഇന്നറിയാം

എട്ടുതവണ കളിച്ചതില്‍ ഒരു തവണ പോലും ബര്‍മിങ്ങാമില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് ചരിത്രം.

New Update
images(748)

ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം. ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണ്‍ ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 3.30 മുതലാണ് മത്സരം.

Advertisment

ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറ കളിക്കുമോയെന്ന് ഇന്നറിയാം. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. 

എട്ടുതവണ കളിച്ചതില്‍ ഒരു തവണ പോലും ബര്‍മിങ്ങാമില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് ചരിത്രം.

അതിനാല്‍ തന്നെ വിജയിച്ചാല്‍ ഗില്ലിനും സംഘത്തിനും ചരിത്രനേട്ടമാണ്. ആദ്യ ടെസ്റ്റില്‍ അഞ്ചുപേര്‍ സെഞ്ച്വറി നേടിയിട്ടും ഇന്ത്യന്‍ ടീം തോല്‍വിയടയുകയായിരുന്നു.

ബുംറയെ മാത്രം ആശ്രയിക്കുന്ന ബോളിങ് നിരയും, ബാറ്റിങ്ങില്‍ ദുര്‍ബലമായ മധ്യനിരയുമാണ് ഇന്ത്യയ്ക്ക് വെല്ലുവിളി.

ബര്‍മിങ്ങാമില്‍ എത്തിയശേഷം ബുംറ ആദ്യ രണ്ടുദിവസങ്ങളിലും പരിശീലനം നടത്തിയിരുന്നില്ല.

കഴിഞ്ഞദിവസം അരമണിക്കൂറോളം നെറ്റ്‌സില്‍ പന്തെറിഞ്ഞു. രണ്ടാം ടെസ്റ്റില്‍ ബുംറ കളിക്കുമോയെന്നതില്‍ ഇന്നു തീരുമാനമെടുക്കുമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. ഇന്ത്യ രണ്ടു സ്പിന്നര്‍മാരെ ഇറക്കിയേക്കും.

രവീന്ദ്ര ജഡേജയ്‌ക്കൊപ്പം, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരിലൊരാളെ ഇറക്കിയേക്കുമെന്നാണ് സൂചന.

Advertisment