പന്ത് തലയില്‍ കൊണ്ടു; ദക്ഷിണാഫ്രിക്കന്‍ താരത്തിന് പരിക്ക്; സംഭവം യുഎസിലെ മേജര്‍ ലീഗിനിടെ

ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് തലയില്‍ കൊണ്ട് ബൗളര്‍ക്ക് പരിക്ക്. യുഎസിലെ മേജർ ലീഗ് ക്രിക്കറ്റിനിടെയാണ് സംഭവം നടന്നത്

New Update
Carmi le Roux

ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് തലയില്‍ കൊണ്ട് ബൗളര്‍ക്ക് പരിക്ക്. യുഎസിലെ മേജർ ലീഗ് ക്രിക്കറ്റിനിടെയാണ് സംഭവം നടന്നത്. സാൻ ഫ്രാൻസിസ്കോ യൂണികോൺസിന്റെ ബൗളറായ ദക്ഷിണാഫ്രിക്കന്‍ താരം കാർമി ലെ റൂക്‌സിനാണ് പരിക്കേറ്റത്. 

Advertisment



സിയാറ്റിൽ ഓർക്കാസിൻ്റെ ബാറ്ററും ദക്ഷിണാഫ്രിക്കന്‍ താരവുമായ റയാൻ റിക്കിൾട്ടണിൻ്റെ ഷോട്ടാണ് ബൗളറുടെ തലയില്‍ കൊണ്ടത്. പരിക്കേറ്റതോടെ റൂക്‌സിന്റെ തലയില്‍ നിന്ന് ചോരയൊലിച്ചു. തുടര്‍ന്ന് മെഡിക്കല്‍ സ്റ്റാഫെത്തി അദ്ദേഹത്തെ കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.



 

Advertisment