ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് ഫൈനല്‍; ചരിത്രവിജയം സ്വന്തമാക്കി രോഹന്‍ ബൊപ്പണ്ണ

New Update
B

മെൽബൺ: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് ഫൈനലില്‍ വിജയം സ്വന്തമാക്കി ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ. നാല്‍പ്പത്തിമൂന്നാം വയസിലാണ് ചരിത്ര നേട്ടം ബൊപ്പണ്ണ സ്വന്തമാക്കിയത്.

Advertisment

ഫൈനലില്‍ ഇറ്റലിയുടെ സിമോണ്‍ ബോറെല്ലി – ആന്ദ്രേ വാവസോരി സഖ്യത്തെയാണ് ബൊപ്പണയും ഓസ്‌ട്രേലിയന്‍ താരം മാത്യു എബ്ദനും നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയത്.

ബൊപ്പണ്ണയുടെ കരിയറിലെ രണ്ടാം ഗ്രാന്‍ഡ്സ്ലാം നേട്ടവും ആദ്യ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടവുമാണിത്. ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ പുരുഷതാരം കൂടിയാണ് ബൊപ്പണ്ണ. ആദ്യ സെറ്റില്‍ ടൈ ബ്രേക്കറിലാണ് ഇന്ത്യ – ഓസ്‌ട്രേലിയ സഖ്യത്തിന്റെ വിജയം.

Advertisment