പാരീസ്: ഇന്ത്യയുടെ ടെന്നീസ് താരം രോഹന് ബൊപ്പണ്ണ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഒളിമ്പിക്സിലെ തോല്‍വിക്കു പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
പുരുഷ ഡബിള്‍സ് ഓപ്പണിംഗ് റൗണ്ടില്‍ ഫ്രാന്‍സിന്റെ എഡ്വാര്‍ഡ് റോജര്‍ വാസെലിന്‍-ജെല്‍ മോന്ഫില്സിനോട് ബൊപ്പണ്ണ-ശ്രീറാം ബാലാജി സഖ്യം പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ബൊപ്പണ്ണയുടെ വിരമിക്കല്‍ പ്രഖ്യാപനം.
പാരീസ് ഒളിമ്പിക്സിലെ മത്സരം രാജ്യത്തിനായുള്ള തന്റെ അവസാന മത്സരമാണെന്ന് ബൊപ്പണ്ണ വ്യക്തമാക്കി.