New Update
/sathyam/media/media_files/2025/11/08/india-australia-cricket-2025-11-08-18-51-17.jpg)
ബ്രിസ്ബൺ : ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. അഞ്ചാം മത്സരം മഴ മൂലം ഉപേക്ഷിച്ചെങ്കിലും 2-1 ന് മുന്നിൽ നിൽക്കുന്ന ഇന്ത്യ പരമ്പര നേട്ടം സ്വന്തമാക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു.
Advertisment
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ചു ഓവറിൽ 52 റൺസ് എന്ന നിലയിൽ നിൽക്കെയാണ് മത്സരം മഴ മൂലം നിർത്തി വെച്ചത്. തുടർന്ന് മഴക്ക് ശമനം ഉണ്ടാകാത്തതിനാലാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
ഇന്നും മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചില്ല. 13 പന്തുകളിൽ ഒരു ഫോറും ഒരു സിക്സുമടക്കം നേടി 23 റൺസുമായി അഭിഷേക് ശർമയും 16 പന്തിൽ 29 റൺസുമായി വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ ഉണ്ടായിരുന്നത്.
ഏകദിന പരമ്പരയിലെ തോൽവിക്ക് ശേഷമാണ് ഇന്ത്യ ടി20 പരമ്പരയിൽ മത്സരിക്കാനെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us