ആസ്റ്റര്‍ മിംസുമായി ചേര്‍ന്ന് കാലിക്കറ്റ് എഫ്.സി. ആരാധകർക്കായി പ്രാഥമിക ജീവൻ രക്ഷാ പരിശീലനം നടത്തി

New Update
calicut football
കോഴിക്കോട്: കാലിക്കറ്റ് എഫ്.സി.യുടെ ഔദ്യോഗിക വനിതാ ആരാധകക്കൂട്ടായ്മയായ ലേഡി ബീക്കൺസിന്റെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസുമായി സഹകരിച്ച് പ്രാഥമിക ജീവന്‍ രക്ഷാ പരിശീലന പരിപാടി നടത്തി. സിഎഫ്സിയുടെ ടൈറ്റില്‍ സ്പോണ്‍സര്‍ കൂടിയാണ് ആസ്റ്റര്‍ മിംസ്.

ആരാധക സമൂഹത്തിൽ കൂടുതൽ ആരോഗ്യ അവബോധവും സമൂഹത്തെ സഹായിക്കാനുള്ള പ്രാപ്തിയും വളർത്താനുള്ള കാലിക്കറ്റ് എഫ്.സി.യുടെ ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ആസ്റ്റർ മിംസ് കാമ്പസില്‍ വൈകുന്നേരം നാല് മുതല്‍ ആറ് മണിവരെയായിരുന്നു പരിശീലനം. ഏകദേശം 50-ഓളം ഫുട്ബോള്‍ ആരാധകർ ഇതില്‍ പങ്കെടുത്തു. ആകസ്മികമായി വൈദ്യ സഹായം അത്യാവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ഫലപ്രദമായി പ്രതികരിക്കാൻ ആരാധകരെ പ്രാപ്തരാക്കുക എന്നതാണ് ഈ പരിശീലനത്തിലൂടെ ഉദ്ദേശിക്കുന്നത്. ആസ്റ്റര്‍ മിംസിലെ സർട്ടിഫൈഡ് പ്രൊഫഷണലു കളാണ് പരിശീലനം നൽകിയത്. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
Advertisment
Advertisment