Advertisment

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് തിരിച്ചടി.യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്ക് പരിക്ക്. സഞ്ജു സാംസണൊപ്പം ആരാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്ന ആകാംക്ഷയിൽ ആരാധകര്‍

കണങ്കാലിന് പരിക്കേറ്റ അഭിഷേക് ഇന്നലെ പരിശീലനത്തിനിറങ്ങിയിരുന്നില്ല

New Update
abhishek sharma

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം ടി20 മത്സരം ഇന്ന്. വൈകീട്ട് ഏഴുമുതല്‍ ചെന്നൈയിലാണ് മത്സരം. അതേസമയം, ഇന്ത്യക്ക് തിരിച്ചടിയായി യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ പരിക്ക്.

Advertisment

ചെന്നൈയില്‍ പരിശീലനത്തിനിടെ കണങ്കാല്‍ തിരിഞ്ഞ് പരിക്കേറ്റ അഭിഷേക് ശര്‍മ ഇന്ന് രണ്ടാം ടി20യില്‍ ഓപ്പണറായി ഇറങ്ങാനുള്ള സാധ്യതയില്ലെന്നാണ് സൂചന.

കണങ്കാലിന് പരിക്കേറ്റ അഭിഷേക് ഇന്നലെ പരിശീലനത്തിനിറങ്ങിയിരുന്നില്ല.വേദനമൂലം നടക്കാന്‍ പോലും ബുദ്ധിമുട്ടിയ അഭിഷേക് മുടന്തിയാണ് ഗ്രൗണ്ട് വിട്ടതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ 34 പന്തില്‍ 79 റണ്‍സടിച്ച അഭിഷേക് ശര്‍മയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍.

അഭിഷേക് കളിച്ചില്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണൊപ്പം ആരാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

Advertisment