ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ ഇതിഹാസം എം എസ് ധോണി തൻ്റെ വിരമിക്കൽ അഭ്യൂഹങ്ങൾ വിരാമം.
ഏപ്രിൽ 5 ശനിയാഴ്ച എം എ ചിദംബരം സ്റ്റേഡിയത്തിൽ മാതാപിതാക്കളെ കണ്ടപ്പോൾ, ധോണി തന്റെ ഇന്ത്യൻ പ്രീമിയർ ലീഗ് കരിയർ അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ ധോണി ആരാധകർക്കിടയിൽ പരന്നിരുന്നു.
എന്നിരുന്നാലും, രാജ് ഷമാനിയുമായുള്ള പുതിയ പോഡ്‌കാസ്റ്റിൽ, ധോണി വിരമിക്കൽ കിംവദന്തികളെ അഭിസംബോധന ചെയ്യുകയും ഈ സീസണിന്റെ അവസാനത്തോടെ തന്റെ കരിയർ അവസാനിപ്പിക്കാൻ പോകുന്നില്ലെന്ന് ആരാധകർക്ക് ഉറപ്പ് നൽകുകയും ചെയ്തു.
ഈ വർഷം ജൂലൈയിൽ 44 വയസ് തികയും. അതിനു ശേഷവും കളത്തിൽ തുടരണോ എന്ന കാര്യം ശരീരം നൽകുന്ന സൂചനകൾ കൂടി അനുസരിച്ചിരിക്കുമെന്ന് ധോണി വ്യക്തമാക്കി.
ഒരു വർഷം കൂടി ഐപിഎലിൽ തുടരണോ എന്നു തീരുമാനിക്കാൻ അതു കഴിഞ്ഞും 8–10 മാസം കിട്ടുമെന്ന് ധോണി വിശദീകരിച്ചു.
സീസൺ ആരംഭിക്കുമ്പോഴേക്കും തന്റെ ശരീരം മതിയായ ആരോഗ്യമുള്ളതായി തോന്നുകയാണെങ്കിൽ, മത്സരത്തിൽ നിന്ന് വിരമിക്കാൻ തീരുമാനിക്കുന്നതിന് ഒരു വർഷം കൂടി നീട്ടിനൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.