ലോക ചെസ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ ആറാം പോരാട്ടവും സമനിലയില്‍. ചാംപ്യന്‍ പട്ടത്തിനായി ഏറ്റുമുട്ടുന്നത് നിലവിലെ ലോക ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനും ഇന്ത്യയുടെ യുവ താരം ഡി ഗുകേഷും. ലോക കിരീടത്തിലേക്ക് ഇരുവരും 4.5 പോയിന്റ് അകലെ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
S

സിങ്കപ്പുര്‍: ലോക ചെസ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ ആറാം പോരാട്ടവും സമനിലയില്‍. നിലവിലെ ലോക ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനും ഇന്ത്യയുടെ യുവ താരം ഡി ഗുകേഷുമാണ് ലോക ചാംപ്യന്‍ പട്ടത്തിനായി ഏറ്റുമുട്ടുന്നത്.

Advertisment

ഇതോടെ ഇരു താരങ്ങള്‍ക്കും 3 വീതം പോയിന്റുകള്‍. 7.5 പോയിന്റാണ് ലോക കിരീടത്തിനു വേണ്ടത്. ഇരുവര്‍ക്കും ശേഷിക്കുന്ന എട്ട് റൗണ്ടില്‍ നിന്നു 4.5 പോയിന്റുകളാണ് വേണ്ടത്.

ആറാം പോരാട്ടത്തില്‍ ഗുകേഷ് കറുത്ത കരുക്കളുമായാണ് കളിച്ചത്. 46 നീക്കങ്ങള്‍ക്കൊടുവിലാണ് പോരാട്ടം ഒപ്പത്തിനൊപ്പം പിരിഞ്ഞത്.

ഒന്നാം പോരാട്ടം ജയിച്ച് ഡിങ് ലിറന്‍ തുടങ്ങിയെങ്കിലും ഗുകേഷ് മൂന്നാം മത്സരത്തില്‍ ജയം പിടിച്ച് ഒപ്പമെത്തി. അതിനിടെ രണ്ടാം പോരാട്ടം ഇരുവരും സമനിലയില്‍ പിരിഞ്ഞിരുന്നു. പിന്നാലെയാണ് നാലും അഞ്ചും ആറും പോരാട്ടം ഒപ്പത്തിനൊപ്പം നിന്നത്.

Advertisment