ചെസ് ലോകകപ്പ്: ഇന്ത്യന്‍ താരം പ്രഗ്നാനന്ദ ഫൈനലില്‍, എതിരാളി മാഗ്നസ് കാള്‍സന്‍; ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി പ്രഗ്നാനന്ദ

New Update
chess-tournament.jpg

ബാകു: ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ താരം പ്രഗ്നാനന്ദ ഫൈനലില്‍. സെമിഫൈനല്‍ ടൈ ബ്രേക്കറില്‍ അമേരിക്കന്‍ താരം ഫാബിയാനോ കരുവാനയെ തോല്‍പിച്ചു. ഫൈനലില്‍ പ്രഗ്നാനന്ദയ്ക്ക് എതിരാളി മാഗ്നസ് കാള്‍സനാണ്. 

Advertisment

ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രഗ്നാനന്ദ. ഇതിഹാസ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിനു ശേഷം ചെസ്സ് ലോകകപ്പിന്റെ ഫൈനലിലേക്ക് മുന്നേറുന്ന ആദ്യ ഇന്ത്യന്‍ താരമായി പ്രഗ്‌നാനന്ദ മാറി

ക്വാര്‍ട്ടറില്‍ സുഹൃത്തും സഹ താരവുമായ എരിഗൈസി അര്‍ജുനെ വീഴ്ത്തിയാണ് പ്രഗ്‌നാനന്ദ അവസാന നാലില്‍ സ്ഥാനം ഉറപ്പിച്ചത്. ടൈബ്രേക്കറിലേക്ക് തന്നെ നീണ്ട നാടകീയ പോരാട്ടം അതിജീവിച്ചാണ് പ്രഗ്‌നാനന്ദയുടെ മുന്നേറ്റം.

Advertisment