New Update
/sathyam/media/media_files/wqnmnPDeescDkXLpvaHs.jpg)
ബകു: ചെസ് ലോകകപ്പ് ഫൈനലില്‍ പൊരുതി തോറ്റ് ഇന്ത്യയുടെ പ്രഗ്നാനന്ദ. ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാള്‍സണിനെ അവസാന നിമിഷം വരെ പരീക്ഷിച്ച ശേഷമാണ് തോല്‍വി സമ്മതിച്ചത്. കാൾസന്റെ ആദ്യ ലോകകപ്പാണ് ഇത്.
Advertisment
ആദ്യ രണ്ട് ഗെയിമുകളും സമനിലയില്‍ അവസാനിച്ചതോടെ ടൈബ്രേക്കറിലേക്ക് നീങ്ങിയ മത്സരത്തില്‍ ഒന്നര പോയിന്റ് നേടിയാണ് കാള്‍സണിന്റെ വിജയം. ടൈബ്രേക്കറില്‍ ആദ്യ ഗെയിം കാള്‍സന്‍ നേടി.
രണ്ടാമത്തെ ഗെയിം സമനിലയായതോടെ ആദ്യ ഗെയിമിലെ പോയന്റാണ് കാള്‍സണിന് വിജയം സമ്മാനിച്ചത്. ടൈബ്രേക്കറിന് മുൻപുള്ള ആദ്യ രണ്ടു ഗെയിമിലും കാള്‍സനെ സമനിലയില്‍ തളയ്ക്കാന്‍ പ്രഗ്നാനന്ദയ്ക്ക് സാധിച്ചിരുന്നു.