ചെ​സ് ലോ​ക​ക​പ്പ് ഫൈ​ന​ലിൽ ഇഞ്ചോടിഞ്ച് പോരാട്ടം; പ്ര​ഗ്നാ​ന​ന്ദ - കാ​ൾ​സ​ൻ ആ​ദ്യ മ​ത്സ​രം സ​മ​നി​ല​യി​ൽ

New Update
chess

ബാ​കു: ചെ​സ് ലോ​ക​ക​പ്പ് ഫൈ​ന​ലിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഇന്ത്യയുടെ പ്ര​ഗ്നാ​ന​ന്ദ​യും നോ​ർ​വീ​ജി​യ​ൻ താരം മാ​ഗ്ന​സ് കാ​ൾ​സ​നും ത​മ്മി​ലു​ള്ള ആ​ദ്യ മ​ത്സ​രം സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു.

Advertisment

ആദ്യമത്സരത്തിൽ പ്ര​ഗ്നാ​ന​ന്ദ കാ​ൾ​സ​ന് മു​മ്പി​ൽ സ​മ​നി​ല സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​ർ​ക്കും 50 പോ​യി​ന്‍റു​ക​ൾ വീ​ത​മാ​ണ് ആ​ദ്യ പോ​രാ​ട്ട​ത്തി​ന് ശേ​ഷം ല​ഭി​ച്ച​ത്.

രണ്ടാം മത്സരം നാളെയാണ് നടക്കുക. വെ​ള്ള​ക്ക​രു​ക്ക​ളു​മാ​യി കാ​ൾ​സ​ൻ ആ​കും നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്കു​ക. ഈ ​മ​ത്സ​ര​വും സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചാ​ൽ വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന ടൈ​ബ്രേ​ക്ക​റി​ലേ​ക്ക് ഫൈ​ന​ൽ നീ​ങ്ങും.

Advertisment