Advertisment

വാങ്കഡെയില്‍ വിവാദം, ഇന്ത്യയ്ക്കായി പിച്ച് മാറ്റിയെന്ന് ആരോപണം

ഇതിനകം രണ്ടുതവണ ഉപയോഗിച്ച പിച്ചിലാണ് ഇപ്പോള്‍ സെമി ഫൈനല്‍ നടക്കാന്‍ പോകുന്നതെന്നും ഇത് സ്പിന്നര്‍മാരെ സഹായിക്കുമെന്നും ഡെയ്‌ലി മെയില്‍ ആരോപിക്കുന്നു.

New Update
vangade.jpg

ലോകകപ്പിലെ ആദ്യ സെമി ഫൈനലിന് മുമ്പേ വിവാദം. ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടുന്ന മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലെ പിച്ച് മാറ്റിയെന്ന് ആരോപണം ഉയര്‍ന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) അനുമതി വാങ്ങാതെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പിച്ച് മാറ്റിയെന്നാണ് വാദം. ഇത് ഇന്ത്യന്‍ നിരയ്ക്ക് അനുകൂലമാണെന്നും ബ്രിട്ടീഷ് വെബ്‌സൈറ്റായ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 

Advertisment

ഇതിനകം രണ്ടുതവണ ഉപയോഗിച്ച പിച്ചിലാണ് ഇപ്പോള്‍ സെമി ഫൈനല്‍ നടക്കാന്‍ പോകുന്നതെന്നും ഇത് സ്പിന്നര്‍മാരെ സഹായിക്കുമെന്നും ഡെയ്‌ലി മെയില്‍ ആരോപിക്കുന്നു. ഈ ലോകകപ്പില്‍ ഇതുവരെ ഒരു മത്സരവും നടന്നിട്ടില്ലാത്ത വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് പിച്ച് നമ്പര്‍ 7 ആയിരുന്നു ഉപയോഗിക്കേണ്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്.എന്നാല്‍ സെമി ഫൈനല്‍ പിച്ച് നമ്പര്‍ 6ലേക്ക് മാറ്റിയതായി ഐസിസി അധികൃതര്‍ക്ക് അയച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തില്‍ ബിസിസിഐ അറിയിച്ചു. ഈ പിച്ചില്‍ ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക, ഇന്ത്യ-ശ്രീലങ്ക മത്സരങ്ങള്‍ ഇതിനകം കളിച്ചിട്ടുണ്ട്.

ഐസിസി ഇവന്റുകളിലെ പിച്ച് തയ്യാറെടുപ്പുകള്‍ സാധാരണയായി ഐസിസി കണ്‍സള്‍ട്ടന്റായ ആന്‍ഡി അറ്റ്കിന്‍സണാണ് മേല്‍നോട്ടം വഹിക്കുന്നത്. ആതിഥേയരായ ക്രിക്കറ്റ് ബോര്‍ഡുകള്‍ ചേര്‍ന്ന് ഓരോ ഗെയിമിനും സ്‌ക്വയറില്‍ ഏതൊക്കെ സ്ട്രിപ്പുകള്‍ ഉപയോഗിക്കണമെന്ന് അവര്‍ നിര്‍ണ്ണയിക്കും.പിച്ച് നമ്പര്‍ 7-ലെ പ്രശ്‌നങ്ങളൊന്നും അറ്റ്കിന്‍സണിന് അറിയില്ലായിരുന്നു. അതിനാല്‍ പെട്ടെന്നുണ്ടായ മാറ്റത്തില്‍ ആന്‍ഡി അറ്റ്കിന്‍സണ്‍ അതൃപ്തി പ്രകടിപ്പിച്ചെന്നാണ് വിവരം. അതേസമയം ഐസിസിയുടെ സ്വതന്ത്ര പിച്ച് കണ്‍സള്‍ട്ടന്റ്, ആതിഥേയരുമായും വേദികളുമായും അവരുടെ നിര്‍ദ്ദിഷ്ട പിച്ച് അലോക്കേഷനില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ബിസിസിഐ വക്താവ് പറഞ്ഞു.

നോക്കൗട്ട് മത്സരങ്ങള്‍ പുതിയ പിച്ചുകളില്‍ നടത്തേണ്ടതില്ലെന്നാണ് ഐസിസി നിയമങ്ങള്‍ പറയുന്നത്. എന്നാല്‍ നോക്കൗട്ട് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഗ്രൗണ്ടുകള്‍ ആ മത്സരത്തിന് ഏറ്റവും മികച്ച പിച്ചും ഔട്ട്ഫീല്‍ഡും നല്‍കുമെന്നാണ് ഐസിസി പ്രതീക്ഷിക്കുന്നത്. 

നേരത്തെ രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ടീം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തിരുന്നു. കിവിസിനെ നയിക്കുന്നത് കെയ്ന്‍ വില്യംസണാണ്. 

 

latest news
Advertisment