ഇങ്ങനെ പോയാല്‍ പറ്റില്ല ! ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ കര്‍ശന നടപടിക്കൊരുങ്ങി ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്; മുതിര്‍ന്ന താരങ്ങള്‍ക്കുള്ള 'ഇളവുകള്‍' ഒഴിവാക്കി

മുതിര്‍ന്ന താരങ്ങള്‍ക്ക് അനുവദിച്ചിരുന്ന 'ഓപ്ഷണല്‍ ട്രെയിനിംഗ്' സെഷന്‍ ടീം റദ്ദാക്കി

New Update
rohit sharma virat kohli

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര കൈവിട്ടതിന് പിന്നാലെ, ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് കര്‍ശന നിലപാടിലേക്ക്. നേരത്തെ മുതിര്‍ന്ന താരങ്ങള്‍ക്ക് അനുവദിച്ചിരുന്ന 'ഓപ്ഷണല്‍ ട്രെയിനിംഗ്' സെഷന്‍ ടീം റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്.

Advertisment

രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ പരിശീലനത്തില്‍ ഇനി പൂര്‍ണമായും പങ്കെടുക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. 

പരമ്പരയിലെ മൂന്നാം മത്സരത്തിന് മുന്നോടിയായി ഒക്ടോബര്‍ 30, 31 തീയതികളില്‍ രണ്ട് ദിവസത്തെ പരിശീലനം ടീം നടത്തും. ഇതില്‍ താരങ്ങളെല്ലാം പങ്കെടുക്കണമെന്നും, ആര്‍ക്കും ഒഴിവാകാനാകില്ലെന്നും ടീം നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

Advertisment