ചിറ്റൂർ: " ഇന്ത്യൻ ടീമിനുവേണ്ടി കളിക്കണം, ടീമിലെ അംഗമായി മാറണം, മികച്ച സ്‌കോർ നേടണം " ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുതിയ സെൻസേഷനായ നിതീഷ് റെഡ്ഢിയുടെ ആഗ്രഹമായിരുന്നു ഇത്. മകൻ ടീമിന്റെ ഭാഗമാകണമെന്ന പ്രാർത്ഥന കാലങ്ങളായി പിതാവിനുമുണ്ടായിരുന്നു.
/sathyam/media/media_files/2025/01/14/c5ybR7hnjOxdmEDp3GFF.jpg)
ആ ആഗ്രഹമൊക്കെ സാദ്ധ്യമായതിന്റെ പരിണതഫലമാണ് ഇന്നലെ തിരുപ്പതി ക്ഷേത്രത്തിലെ പടികളിൽ മുട്ടുകളിൽ ഇഴഞ്ഞ് നിതീഷ് റെഡ്ഢി ബാലാജിയുടെ സവിധമെത്തി അനുഗ്രഹം വാങ്ങിയത്.
ആസ്‌ത്രേലിയയിൽ ബോർഡർ - ഗവാസ്‌ക്കർ ട്രോഫി ടെസ്റ്റ് സീരീസിൽ ഇന്ത്യ 1 - 3 നു പരാജയപ്പെട്ടെങ്കിലും ഇന്ത്യൻ ടീമിൽ ഒരു പുത്തൻ താരോദയത്തിന് ആ സീരീസ് സാക്ഷിയായി. നിതീഷ് റെഡ്ഢി.
/sathyam/media/post_attachments/public/incoming/l9u6rl/article69086452.ece/alternates/FREE_1200/Australia_India_Cricket_78884.jpg)
ഇന്ത്യൻ ടീമിന്റെ ആസ്‌ത്രേലിയൻ പര്യടന കാലമായ രണ്ടുമാസം കൊണ്ടാണ് നിതീഷ് റെഡ്ഢിയുടെ ജീവിതം തന്നെ മാറിമറി ഞ്ഞത്. 5 ടെസ്റ്റ് മാച്ചുകളിലെ 9 ഇന്നിംഗിസുകളിലായി ഒരു സെഞ്ച്വറി ഉൾപ്പടെ 298 റൺസാണ് അദ്ദേഹം നേടിയത്. ബൗളി ങ്ങിലും നിതീഷ് 5 വിക്കറ്റ് നേടി തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചു.