ഒടുവിൽ തകർത്തടിച്ച് ഹിറ്റ്മാൻ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനവും ഇന്ത്യയ്ക്ക് സ്വന്തം.  രോഹിത്‌ ശർമയ്ക്ക് സെഞ്ചുറി

രോഹിതിന്റെ 32–-ാം സെഞ്ചുറി 90 പന്തിൽ 119 റണ്ണാണ്‌ താരം സ്വന്തമാക്കിയത്. 12 ഫോറും ഏഴ്‌ സിക്‌സറും രോഹിത് നേടി. ഇംഗ്ലണ്ടിനെതിരെ മൂന്നാമത്തേതും. 

New Update
India vs England 2nd ODI

കട്ടക്ക് : വിമർശനങ്ങക്കെല്ലാം മറുപടി നൽകി തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത് രോഹിത്‌ ശർമ. സെഞ്ചുറികൊണ്ടാണ് വിമർശകർക്കെല്ലാം മറുപടി നൽകിയത്.

Advertisment

ഏറെ കാലത്തെ കാത്തിരിപ്പിനുശേഷമെത്തിയ ക്യാപ്‌റ്റന്റെ സെഞ്ചുറി ഇന്ത്യക്ക്‌ ജയവും പരമ്പരയും (2–-0) സമ്മാനിച്ചു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ നാല്‌ വിക്കറ്റിന്‌ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.


രോഹിതിന്റെ 32–-ാം സെഞ്ചുറി 90 പന്തിൽ 119 റണ്ണാണ്‌ താരം സ്വന്തമാക്കിയത്. 12 ഫോറും ഏഴ്‌ സിക്‌സറും രോഹിത് നേടി. ഇംഗ്ലണ്ടിനെതിരെ മൂന്നാമത്തേതും. 


ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 304 റണ്‍സെന്ന മികച്ച സ്‌കോര്‍ ഉയര്‍ത്തി. ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 44.3 ഓവറില്‍ 308 റണ്‍സെടുത്താണ് വിജയവും പരമ്പരയും ഉറപ്പിച്ചത്.

രോഹിത് ശര്‍മയുടെ സെഞ്ച്വറിയും തുടരെ രണ്ടാം പോരാട്ടത്തിലും അര്‍ധ സെഞ്ച്വറി കണ്ടെത്തിയ ശുഭ്മാന്‍ ഗില്ലിന്റെ മികവും ഫോം തുടര്‍ന്ന ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരും അവസരോചിത ബാറ്റിങും ഇന്ത്യന്‍ ജയം അനായാസമാക്കി. 


വിരാട്‌ കോഹ്‌ലിക്ക്‌ നേടാനായത്‌ എട്ടു പന്തിൽ അഞ്ചു റൺമാത്രം. ശ്രേയസ്‌ അയ്യർ (44) തുടർച്ചയായി രണ്ടാംമത്സരത്തിലും തിളങ്ങി. 


കെ എൽ രാഹുലും (10) ഹാർദിക്‌ പാണ്ഡ്യയും (10) മങ്ങിയപ്പോൾ ഓൾറൗണ്ടറായി രൂപമാറ്റം വന്ന അക്‌സർ പട്ടേൽ 41 റണ്ണുമായി പുറത്തായില്ല. വിജയത്തിൽ രവീന്ദ്ര ജഡേജയും (11) കൂട്ടായി.

ജോ റൂട്ടും (69) ബെൻ ഡക്കെറ്റും (65) ചേർന്നാണ്‌ ഇംഗ്ലണ്ട്‌ സ്‌കോർ 300 കടത്തിയത്‌. ലിയാം ലിവിങ്സ്‌റ്റണും (41) സ്‌കോർ ഉയർത്തി. ഇന്ത്യൻ ബൗളർമാരിൽ മൂന്ന്‌ വിക്കറ്റുമായി രവീന്ദ്ര ജഡേജ തിളങ്ങി.

പത്തോവറിൽ 35 റൺ വഴങ്ങിയാണ് നേട്ടം. മുഹമ്മദ് ഷമി, ഹർഷിത് റാണ, ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നാട്ടിൽ നേടുന്ന തുടർച്ചയായ ഒമ്പതാംപരമ്പരയാണ്‌. 

Advertisment