Advertisment

കനത്ത മഴ, മത്സരത്തിനിടെ തെന്നിവീണു; ലോക ചാമ്പ്യന്‍ഷിപ്പിനിടെ പരിക്കേറ്റ സൈക്ലിങ് താരത്തിന് ദാരുണാന്ത്യം

സ്വിറ്റ്സർലൻഡിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിനിടെ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സ്വിസ് സൈക്ലിസ്റ്റ് മുരിയൽ ഫ്യൂറർ മരിച്ചു

New Update
 Muriel Furrer

ബേണ്‍: സ്വിറ്റ്സർലൻഡിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിനിടെ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സ്വിസ് സൈക്ലിസ്റ്റ് മുരിയൽ ഫ്യൂറർ (18) മരിച്ചു. വ്യാഴാഴ്ച ജൂനിയർ റോഡ് റേസിനിടെയായിരുന്നു മുരിയല്‍ ഫ്യുറര്‍ വീണത്. ഉടന്‍ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment

സൂറിച്ചിൽ വ്യാഴാഴ്ച നടന്ന റേസിങ്ങിനിടെ കനത്ത മഴ പെയ്തിരുന്നു. മഴ മൂലം തെന്നിയതാണ് അപകടകാരണം. സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന്‌ വേൾഡ് ഗവേണിംഗ് ബോഡി യൂണിയൻ സൈക്ലിസ്റ്റ് ഇൻ്റർനാഷണലിൻ്റെ (യുസിഐ) സ്‌പോർട്‌സ് ഡയറക്ടർ പീറ്റർ വാൻ ഡെൻ അബീലെ പറഞ്ഞു.

Advertisment