ഇംഗ്ലണ്ട് താരം ഡേവിഡ് മലന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 37-ാം വയസിലാണ് മുന്‍ ലോക ഒന്നാം നമ്പര്‍ ടി20 ബാറ്ററുടെ വിരമിക്കല്‍ പ്രഖ്യാപനം. ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന വൈറ്റ്-ബോൾ പരമ്പരയിൽ നിന്ന് ഒഴിവാക്കിയതിനെത്തുടർന്നാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം മലാൻ ഇംഗ്ലണ്ടിനായി കളിച്ചിട്ടില്ല. എന്നാല്‍ ഫ്രാഞ്ചസി ടൂര്‍ണമെന്റുകളില്‍ സജീവമായിരുന്നു. കരിയറിൽ 22 ടെസ്റ്റുകളും 30 ഏകദിനങ്ങളും 62 ടി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.