New Update
/sathyam/media/media_files/2025/02/09/taptbOjwcZHsz5iSNEeR.jpg)
ഡെറാഡൂൺ: ദേശീയ ​ഗെയിംസിൽ കേരളത്തിനു വീണ്ടും സ്വർണം. വനിതകളുടെ തയ്ക്വാൻഡോയിൽ (67 കിലോ) കേരളത്തിന്റെ മാർ​ഗരറ്റ് മരിയ റെജി സ്വർണം സ്വന്തമാക്കി.
Advertisment
ഇന്ന് ഏഴ് വെങ്കലം മെഡലുകളും കേരളം സ്വന്തമാക്കി.
പുരുഷൻമാരുടെ ലോങ് ജംപിൽ സിവി അനുരാ​ഗാണ് അത്‍ലറ്റിക്സിലെ ആദ്യ മെഡൽ നേടിയത്. പിന്നാലെ വനിതാ പോൾ വാൾട്ടിൽ മരിയ ജോൺസനും പുരുഷ വിഭാ​ഗം ഡിസ്കസ് ത്രോയിൽ അലക്സ് പി തങ്കച്ചൻ എന്നിവരും വെങ്കലം നേടി.
തയ്ക്വാൻഡോയിൽ ബി ശ്രീജിത്ത് (63 കിലോ താഴെ), മനു ജോർജ് (80 കിലോ) എന്നിവരും വനിതകളിൽ ശിവാങ്കി ചനംബവും (53 കിലോ താഴെ) കേരളത്തിനായി വെങ്കലം സ്വന്തമാക്കി.
തയ്ക്വാൻഡോ ​ഗ്രൂപ്പ് വിഭാ​ഗത്തിലും കേരളത്തിനു വെങ്കലമുണ്ട്. കർണിക, സെബ, ലയ ഫാത്തിമ എന്നിവരടങ്ങിയ ടീമാണ് മെഡൽ സ്വന്തമാക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us