ഡെറാഡൂൺ: 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് വീണ്ടും മെഡൽനേട്ടം. 4x400 മീറ്റർ മിക്സഡ് റിലേയിലാണ് കേരളത്തിന്റെ സ്വർണം നേട്ടം.
മനു ടി.എസ്, സ്‌നേഹ കെ, ബിജോയ് ജെ, അന്‍സ ബാബു എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. മഹാരാഷ്ട്ര വെള്ളിയും പഞ്ചാബ് വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ ജൂഡോയിൽ കേരളത്തിന്റെ അശ്വതി പി ആർ വെള്ളി നേടി. 78 കിലോഗ്രാം വിഭാഗത്തിലാണ് അശ്വതിയുടെ മെഡൽനേട്ടം. നിലവിൽ 13 സ്വർണവുമായി 52 ഗെയിംസിലെ കേരളത്തിന്റെ സമ്പാദ്യം.