New Update
/sathyam/media/media_files/2025/10/22/shama-2025-10-22-20-51-02.jpg)
ന്യൂഡൽഹി: സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ എ ടീമിൽ നിന്ന് മധ്യനിര ബാറ്റർ സർഫറാസ് ഖാനെ തഴഞ്ഞതിൽ വിമർശനവുമായി കോൺ​ഗ്രസ് വക്താവ് ഷമ മുഹമ്മദ്.
Advertisment
സർഫറാസ് ഖാനെ തുടർച്ചയായി അവ​ഗണിക്കുന്നത് അദ്ദേഹത്തിന്റെ പേര് കാരണമാണോ എന്നാണ് ഷമയുടെ ചോദ്യം. ടീം കോച്ചും ബിജെപി എംപിയുമായ ​ഗൗതം ​ഗംഭീറിനു നേരെ വിരൽ ചൂണ്ടിയാണ് ഷമയുടെ വിമർശനം.
'സർഫറാസ് ഖാനെ ടീമിൽ ഉൾപ്പെടുത്താത്തത് അദ്ദേഹത്തിന്റെ കുടുംബപ്പേര് കാരണമാണോ?. ചോദിച്ചെന്നേയുള്ളൂ. ഈ വിഷയത്തിൽ ഗൗതം ഗംഭീറിന്റെ നിലപാട് എന്താണെന്ന് നമുക്കറിയാം'- ഷമ മുഹമ്മദ് എക്സിൽ കുറിച്ചു.
ഷമയുടെ പ്രസ്താവന വിവാദമാക്കി ബിജെപി രം​ഗത്തെത്തിയിട്ടുണ്ട്. കായികവിഷയത്തെ വർ​ഗീയമാക്കാൻ ശ്രമിക്കുകയാണ് ഷമയെന്നാണ് ബിജെപി ആരോപണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us