ഇന്ത്യയിൽ നടക്കുന്ന 2026 ടി20 ലോകകപ്പ് മത്സരങ്ങൾക്ക് പുതിയ വേദി ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിസിബി ഐസിസിക്ക് കത്തയച്ചു

നിലവിലെ സാഹചര്യത്തിൽ പാകിസ്താിനിലും ശ്രീലങ്കയിലുമായി മത്സരങ്ങൾ നടത്തണം എന്നാണ് ബിസിബി ആവശ്യപ്പെട്ടിരിക്കുന്നത്.

New Update
bangladesh cricket

ഡൽഹി: ഇന്ത്യയും ബംഗ്ലാദേശുമായി തുടരുന്ന ആഭ്യന്തര പ്രശ്നങ്ങൾ മൂലം ഇന്ത്യയിൽ നടക്കുന്ന 2026 ടി20 ലോകകപ്പ് മത്സരങ്ങൾക്ക് പുതിയ വേദി ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. 

Advertisment

ഉയർന്നു വന്ന പതിഷേധങ്ങൾക്കൊടുവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലേലത്തിലെടുത്ത ബംഗ്ളാദേശി പേസർ മുസ്താഫിസുർ റഹമാനെ പുറത്താകാൻ ബിസിസിഐ ഇന്നലെ നിർദേശിച്ചിരുന്നു. 


ആ സാഹചര്യത്തിൽ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് കത്തയച്ചത്.


നേരത്തെ നിശ്ചയിച്ചിരുന്നത് പ്രകാരം ബംഗ്ലാദേശിന്റെ മത്സരങ്ങൾ കൊൽക്കത്തയിലും മുംബൈയിലുമായാണ് നടക്കേണ്ടിയിരുന്നത്. ഫെബ്രുവരി ഏഴിന് നടക്കാനിരുന്ന ആദ്യ മത്സരത്തിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ബംഗ്ലാദേശ് വെസ്റ്റ് ഇൻഡീസിനെ നേരിടും എന്നാണ് നിശ്ചയിച്ചിരുന്നത്. 

എന്നാൽ നിലവിലെ സാഹചര്യത്തിൽ പാകിസ്താിനിലും ശ്രീലങ്കയിലുമായി മത്സരങ്ങൾ നടത്തണം എന്നാണ് ബിസിബി ആവശ്യപ്പെട്ടിരിക്കുന്നത്. ടൂർണമെന്റ് തുടങ്ങാൻ ഒരു മാസം മാത്രം ബാക്കിയിരിക്കെ ഷെഡ്യുളിൽ വലിയ മാറ്റങ്ങൾ തന്നെ വരുത്തേണ്ട അവസ്ഥയായിരിക്കുന്നു.


"നിലവിലുള്ള സാഹചര്യവും ഇന്ത്യയിലെ ബംഗ്ലാദേശ് സംഘത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകളും സമഗ്രമായി വിലയിരുത്തിയതിനുശേഷം. 


ബംഗ്ലാദേശ് സർക്കാരിന്റെ ഉപദേശം പരിഗണിച്ചും, നിലവിലെ സാഹചര്യങ്ങളിൽ ബംഗ്ലാദേശ് ദേശീയ ടീം ടൂർണമെന്റിനായി ഇന്ത്യയിലേക്ക് പോകില്ലെന്ന് ഡയറക്ടർ ബോർഡ് തീരുമാനിച്ചു' എന്നാണ് ബിസിബി പ്രസ്താവനയിൽ പറഞ്ഞത്.

ഐസിസി ഇത് സംബന്ധിച്ച് കാര്യമായ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെന്നത് പോലെ ബംഗ്ളദേശിന്റെയും പാക്കിസ്ഥാന്റെയും മത്സരങ്ങൾ മാത്രം ശ്രീലങ്കയിലേക്ക് മാറ്റേണ്ടിവരും. 


എന്നാൽ അത് നടത്താൻ ഇന്ത്യയുടെ മാത്രമല്ല ശ്രീലങ്കയുടെയും സമ്മതം ആവശ്യമാണ്. 


നിലവിലെ സാഹചര്യത്തിൽ മുസ്താഫിസൂറിനെ എന്ത് കൊണ്ട് കൊൽക്കത്ത ടീമിൽ നിന്ന് പുറത്താക്കി എന്നതിന് വിശദീകരണവും ചോദിച്ച് ബിസിബി, ബിസിസിഐക്ക് മറ്റൊരു കത്തുമയച്ചിട്ടുണ്ട്.

പുതിയ റിപ്പോർട്ടുകളാണിസരിച്ച് ഐപിഎൽ മത്സരങ്ങളുടെ സംപ്രേഷണം ബംഗ്ളാദേശിൽ നിരോധിക്കണം എന്ന് സർക്കാരിന്റെ നിയമോപദേഷ്ടാവ് ആസിഫ് നസ്രുൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment