ഒളിമ്പിക്‌സ് മെഡൽ ജേതാവ് നീരജ് ചോപ്ര വിവാഹിതനായി. വധു ഹിമാനി. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ജീവിതത്തില്‍ പുതിയൊരു അധ്യായത്തിനു തുടക്കം കുറിക്കുന്നു, അനുഗ്രഹം ചൊരിഞ്ഞ് ഇവിടെവരെ എത്തിച്ച എല്ലാവര്‍ക്കും നന്ദി, സ്നേഹത്തോടെ ഹിമാനി, നീരജ്’ എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

New Update
neeraj chopra wedding

ഡൽഹി: ജാവലിന്‍ ത്രോയില്‍ രണ്ടുതവണ ഒളിമ്പിക്‌സ് മെഡലുകൾ സ്വന്തമാക്കി രാജ്യത്തിനഭിമാനമായ നീരജ് ചോപ്ര വിവാഹിതനായി. സാമൂഹികമാധ്യമങ്ങളിലൂടെ ചോപ്ര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

Advertisment

വിവാഹത്തിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റുചെയ്തിട്ടുണ്ട്. ഹിമാനിയാണ് 27-കാരനായ നീരജ് ചോപ്രയുടെ ജീവിതപങ്കാളി. യുഎസില്‍ വിദ്യാര്‍ത്ഥിനിയാണ് താരത്തിന്റെ പങ്കാളി ഹിമാനി. 


ജീവിതത്തില്‍ പുതിയൊരു അധ്യായത്തിനു തുടക്കം കുറിക്കുന്നു, അനുഗ്രഹം ചൊരിഞ്ഞ് ഇവിടെവരെ എത്തിച്ച എല്ലാവര്‍ക്കും നന്ദി, സ്നേഹത്തോടെ ഹിമാനി, നീരജ്’ എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.


neeraj chopra wedding1

ചടങ്ങുകള്‍ കഴിയുന്നത് വരെ താരത്തിന്റെ വിവാഹത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് പോലും വിവരം ലഭിച്ചില്ലെന്നതാണ് ശ്രദ്ധേയം. 

വിവാഹചിത്രങ്ങള്‍ നീരജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുമ്പോഴാണ് പലരും ഇക്കാര്യങ്ങള്‍ അറിയുന്നത്. 

ഇന്‍സ്റ്റഗ്രാമും ഫെയ്‌സ്ബുക്കും എക്‌സും ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ അദ്ദേഹം തന്നെ വിവരം പങ്കുവെച്ചപ്പോഴാണ് ആരാധകർ ഇക്കാര്യം അറിയുന്നത്. 

neeraj chopra wedding2


ഷൂട്ടിങ് താരം മനു ഭാക്കറുമായി നീരജ് പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വന്നിരുന്നു.


ഇരുവരും സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയായിരുന്നു ആ ഗോസിപ്പുകള്‍ ആരംഭിച്ചത്. 

ഇത്തരം ഗോസിപ്പുകള്‍ പാടേതള്ളിയ ഇരുതാരങ്ങളുടെയും പ്രതികരണങ്ങളും അന്ന് വാര്‍ത്തയായിരുന്നു. 

Advertisment