വെള്ളക്കുപ്പായം അഴിച്ചുവച്ച് ഇന്ത്യയുടെ ഹിറ്റ്മാൻ. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് ഏവരെയും അമ്പരപ്പിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
rohit sharma22

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം രോഹിത് അറിയിച്ചത്. 

Advertisment

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് ഏവരെയും അമ്പരപ്പിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 


നേരത്തേ ടെസ്റ്റ് നായകസ്ഥാനത്തുനിന്ന് രോഹിത്തിനെ നീക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 


ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന കാര്യം എല്ലാവരോടുമായി പങ്കുവെക്കുകയാണ്. വെള്ളക്കുപ്പായത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. 

വര്‍ഷങ്ങളായി പ്രകടിപ്പിക്കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിനക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി കളിക്കും. - രോഹിത് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു.


67 ടെസ്റ്റുകളിൽ നിന്ന് 4301 റൺസാണ് 38കാരനായ രോഹിത് ശര്‍മ നേടിയത്. 12 സെഞ്ച്വറികളും 18 അർദ്ധ സെഞ്ച്വറികളും നേടിയ താരത്തിന്‍റെ ടെസ്റ്റ് ശരാശരി 40.57 ആണ്. 


2024 ല്‍ ട്വന്‍റി 20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ രോഹിത് ശര്‍മ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.