New Update
/sathyam/media/media_files/2025/04/23/mi1CDCAbOy5uh34olSqa.jpg)
ഡൽഹി: സൂപ്പർതാരം വിരാട് കോഹ് ലി ടെസറ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള ആഗ്രഹം ബിസിസിഐയെ അറിയിച്ചതായി റിപ്പോർട്ട്.
Advertisment
എന്നാൽ തീരുമാനം പുനഃപരിശോധിക്കാൻ ബിസിസിഐ വൃത്തങ്ങൾ വിരാട് കോഹ് ലിയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
'അദ്ദേഹം തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് മാറുകയാണെന്ന് ബോർഡിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
നിർണായകമായ ഇംഗ്ലണ്ട് പര്യടനം വരാനിരിക്കുന്നതിനാൽ പുനഃപരിശോധന നടത്താൻ ബിസിസിഐ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
അദ്ദേഹം ഇതുവരെ അഭ്യർത്ഥനയിൽ നിന്ന് പിന്മാറിയിട്ടില്ല,'- ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു.