New Update
/sathyam/media/media_files/2025/05/19/sCGnWvZiU14QJ4NyOQOt.jpg)
ന്യൂഡല്‍ഹി: ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസിനു ജയം.
Advertisment
ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും സായ് സുദർശനും തകർത്തടിച്ച പോരിൽ ഗുജറാത്ത് 19 ഓവറിൽ ലക്ഷ്യം കണ്ടു.
സായ് സുദർശൻ സെഞ്ച്വറി സ്വന്തമാക്കിയപ്പോൾ ഗിൽ പുറത്താവാതെ 93 റൺസെടുത്തു. ജയത്തോടെ ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിച്ചു.
സുദര്‍ശന്‍ 61 പന്തില്‍ 12 ഫോറും നാലു സിക്സും സഹിതം 108 റണ്‍സടിച്ചെടുത്തു. ഗില്‍ 53 പന്തില്‍ ഏഴ് സിക്സും മൂന്ന് ഫോറും സഹിതം 93 റണ്‍സെടുത്തു.
നേരത്തേ സെഞ്ച്വറി നേടിയ കെ.എൽ രാഹുലിന്റെ കരുത്തിലാണ് ഡൽഹി 199 റൺസ് പടുത്തുയർത്തിയത്.
19 പന്തിൽ 30 റൺസ് കുറിച്ച അഭിഷേക് പൊരേൽ രാഹുലിന് മികച്ച പിന്തുണ നൽകി. തോല്‍വിയോടെ ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തുലാസിലായി. ഗുജറാത്ത്, ആര്‍.സി.ബി, പഞ്ചാബ് ടീമുകള്‍ ഇതിനോടകം പ്ലേ ഓഫ് ഉറപ്പിച്ച് കഴിഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us