New Update
/sathyam/media/media_files/2025/06/22/images452-2025-06-22-13-27-34.jpg)
ന്യൂഡൽഹി: ബംഗളൂരുവിൽ റോയൽ ചലഞ്ചേഴ്‌സിന്റെ വിജയാഘോഷങ്ങൾക്കിടെ ദുരന്തത്തിന് പിന്നാലെ ഐപിഎൽ ടീമുകൾക്ക് മാർഗനിർദേശവുമായി ബിസിസിഐ.
Advertisment
ഇനിമുതൽ ടീമുകളുടെ തിടുക്കത്തിലുളള വിജയാഘോഷ പരിപാടികൾക്ക് നടത്തേണ്ടതില്ലെന്നാണ് ബിസിസിഐ തീരുമാനം.
വിജയാഘോഷങ്ങൾക്ക് ബിസിസിഐയുടെ മുൻകൂർ അനുമതി വേണം. നാലോ അഞ്ചോ തലത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കും.
സംസ്ഥാന സർക്കാരിന്റെയും പൊലീസിന്റെയും ബിസിസിഐയുടെയും രേഖാമൂലമുള്ള അനുമതി നേടിയശേഷമേ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാവൂ.
വിമാനത്താവളം മുതൽ പരിപാടി നടക്കുന്ന വേദിവരെ സുരക്ഷ ഉണ്ടെന്ന് ഉറപ്പാക്കമെന്നും നിർദേശമുണ്ട്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയയാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്.