മുന്‍ ശ്രീലങ്കന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ ധമ്മിക നിരോഷണ വെടിയേറ്റ് മരിച്ചു

മുന്‍ ശ്രീലങ്കന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ ധമ്മിക നിരോഷണ (41) വെടിയേറ്റ് മരിച്ചു. ശ്രീലങ്കയിലെ അമ്പലംഗോഡയിലുള്ള താരത്തിന്റെ വസതിയിലാണ് സംഭവം

New Update
Dhammika Niroshana

കൊളംബോ: മുന്‍ ശ്രീലങ്കന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ ധമ്മിക നിരോഷണ (41) വെടിയേറ്റ് മരിച്ചു. ശ്രീലങ്കയിലെ അമ്പലംഗോഡയിലുള്ള താരത്തിന്റെ വസതിയിലാണ് സംഭവം. ഭാര്യയുടെയും രണ്ട് കുട്ടികളുടെയും കണ്‍മുന്നില്‍ വച്ചാണ് വെടിയേറ്റത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് കാരണം വ്യക്തമല്ല. പ്രതികളെയും തിരിച്ചറിഞ്ഞിട്ടില്ല.

Advertisment

200ലാണ് ഓള്‍റൗണ്ടറായ താരം ആദ്യമായി ശ്രീലങ്കന്‍ അണ്ടര്‍ 19 ടീമിന്റെ ഭാഗമാകുന്നത്. ഏഞ്ചലോ മാത്യൂസ്, ഉപുല്‍ തരംഗ, ദിനേശ് ചണ്ഡിമല്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഇദ്ദേഹത്തിന് കീഴില്‍ കളിച്ചവരാണ്. ശ്രീലങ്കയുടെ ഭാവിവാഗ്ദാനം എന്ന് കരുതിയ താരം എന്നാല്‍ 20-ാം വയസില്‍ ക്രിക്കറ്റ് ഉപേക്ഷിച്ചു.

Advertisment