ഏഷ്യാ കപ്പിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍റെ എതിരാളികള്‍ ഹോങ്കോംഗ്. ഇന്ത്യ നാളെ ഇറങ്ങും

ഈമാസം ഇരുപത്തിയെട്ടിനാണ് ഫൈനൽ

New Update
photos(225)

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കമാവും. അബുദാബിയിൽ രാത്രി എട്ടിന് തുടങ്ങുന്ന ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ, ഹോങ്കോംഗിനെ നേരിടും. 

Advertisment

മത്സരം സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാനാകും. യുഎഇ കൂടി ഉള്‍പ്പെട്ട ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്‍റ് ഫൈനലില്‍ കഴിഞ്ഞ ദിവസം പാകിസ്ഥാനോട് അഫ്ഗാന്‍ വമ്പന്‍ തോല്‍വി വഴങ്ങിയിരുന്നു. 

എങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെ അട്ടിമറിക്കാനും അഫ്ഗാനിസ്ഥാനായി. അഫ്ഗാന്‍ സ്പിന്നര്‍മാരെ ഹോങ്കോംഗ് ബാറ്റര്‍മാര്‍ എങ്ങനെ നേരിടുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ദുബായിലെ പിച്ചുകള്‍ സ്പിന്നര്‍മാരെ കൈയയച്ചു സഹായിക്കുമോ എന്നും ഇന്നത്തെ മത്സരത്തില്‍ നിന്ന് വ്യക്തമാവും.

ഇന്ത്യയുടെ ആദ്യ മത്സരം നാളെയാണ്. അതിഥേയരായ യു എ ഇയാണ് എതിരാളികൾ. ഞായറാഴ്ചയാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാൻ സൂപ്പര്‍ പോരാട്ടം. ഒമാനാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റൊരു ടീം. ഈമാസം ഇരുപത്തിയെട്ടിനാണ് ഫൈനൽ

Advertisment