/sathyam/media/media_files/2025/10/17/argentina-football-2025-10-17-23-01-03.jpg)
ദുബായ്: ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീനക്ക് മുന്നേറ്റം. രണ്ടര വര്‍ഷത്തോളം കൈവശം വെച്ച ഒന്നാം സ്ഥാനത്തു നിന്നും കഴിഞ്ഞ മാസം മൂന്നിലേക്ക് മൂക്കുകുത്തി വീണ അര്‍ജന്റനക്ക് പക്ഷേ, കഴിഞ്ഞ ആഴ്ചകളിലെ മത്സര ഫലങ്ങള്‍ ഗുണകരമായി.
ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അര്‍ജന്റീന രണ്ടാസ്ഥാനത്തേക്ക് തിരിച്ചെത്തി. ലോകകപ്പ് യോഗ്യതാ റൗണ്ടുകളില്‍ മികച്ച മത്സരം പുറത്തെടുക്കുന്ന സ്‌പെയിന്‍ ഒന്നാം സ്ഥാനത്ത് വ്യക്തമായ മേധാവിത്വവുമായി സ്ഥാനമുറപ്പിച്ചു.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അവസാന മത്സരങ്ങളില്‍ ഐസ്‌ലന്‍ഡിനോട് സമനില പാലിച്ച ഫ്രാന്‍സ് രണ്ടില്‍ നിന്നും മൂന്നിലേക്ക് പടിയിറങ്ങിയ അവസരം മുതലെടുത്താണ് അര്‍ജന്റീന രണ്ടിലേക്ക് കയറിയത്.
അതേസമയം, സൗഹൃദ മത്സരത്തില്‍ ജപ്പാനോട് തോല്‍വി വഴങ്ങിയ ബ്രസീലിന് തിരിച്ചടിയായി. ഒരു സ്ഥാനം നഷ്ടമായ ബ്രസീല്‍ ഏഴിലേക്കാണ് പടിയിറങ്ങിയത്.
പുതിയ ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് വൻ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. 136-ാം സ്ഥാനത്തേക്ക് ഇന്ത്യ കൂപ്പ് കുത്തുകയായിരുന്നു. പുതിയ റാങ്കിംഗ് വെള്ളിയാഴ്ച പുറത്തുവന്നതോടെ 'ബ്ലൂ ടൈഗേഴ്സിന്റെ' പ്രശ്നങ്ങൾ കൂടുതൽ വഷളായി.
ഇതോടെ 2026 ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനും 2027 ൽ നടക്കാനിരിക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിനും യോഗ്യത നേടാനുള്ള അവസരം ഇന്ത്യക്ക് നഷ്ടമായി.