ചാംപ്യന്‍സ് ട്രോഫി മത്സരം ഇന്ത്യയ്ക്ക് തിരിച്ചടി. പരിശീലനത്തിനിടെ ഋഷഭ് പന്തിന് കാൽമുട്ടിന് പരിക്ക്

രണ്ടുതവണ ചാംപ്യന്‍സ് ട്രോഫി ജേതാക്കളായ ഇന്ത്യ ഫെബ്രുവരി 20-ന് ബംഗ്ലാദേശിനെതിരെയും 23-ന് പാകിസ്താനെതിരെയും ഇറങ്ങാനിരിക്കെയാണ് തിരിച്ചടിയായി പന്തിന് പരിക്കേല്‍ക്കുന്നത്

New Update
rishab panth

ദുബായ്:  ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് പരിക്ക്. ദുബായിലെ ഐസിസി അക്കാദമിയിലെ പരിശീലനത്തിനിടെ പന്തിന്റെ ഇടത് കാല്‍മുട്ടിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

Advertisment

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് അടുത്തിരിക്കെ ഋഷഭ് പന്തിന് പരിക്കേറ്റത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. 

രണ്ടുതവണ ചാംപ്യന്‍സ് ട്രോഫി ജേതാക്കളായ ഇന്ത്യ ഫെബ്രുവരി 20-ന് ബംഗ്ലാദേശിനെതിരെയും 23-ന് പാകിസ്താനെതിരെയും ഇറങ്ങാനിരിക്കെയാണ് തിരിച്ചടിയായി പന്തിന് പരിക്കേല്‍ക്കുന്നത്.

മാര്‍ച്ച് രണ്ടിന് ഗ്രൂപ്പ് എ-യില്‍ അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യ ഇറങ്ങുന്നത്.

Advertisment