ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ്ഘട്ട അവസാന മത്സരത്തില്‍ ഞായറാഴ്ച ന്യൂസിലന്‍ഡിനെ നേരിടുന്ന ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യത.
മുഹമ്മദ് ഷമിക്കു പകരം അര്‍ഷ്ദീപ് സിങ്ങിനെ പതിനൊന്നംഗ സംഘത്തില്‍ ഉള്‍പ്പെടുത്തിയേക്കും. ന്യൂസിലന്‍ഡ് നിരയില്‍ അഞ്ച് ഇടംകൈയന്‍ ബാറ്റര്‍മാരുള്ള പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു മാറ്റത്തിന് ഇന്ത്യന്‍ ടീം തയ്യാറായത്.
പാകിസ്താനെതിരായ മത്സരത്തില്‍ ഷമിയുടെ കാലിൽ പരിക്കേറ്റിരുന്നു.
ഫെബ്രുവരി 23-ന് പാകിസ്താനെതിരായ മത്സരത്തിനിടെ വലതുകാലിന് വേദന അനുഭവപ്പെട്ട ഷമിയെ വൈദ്യസംഘം പരിശോധിച്ചിരുന്നു.
മത്സരത്തില്‍ ഷമിയുടെ മൂന്നാം ഓവറിനു പിന്നാലെയായിരുന്നു വേദന അനുഭവപ്പെട്ടത്. ഇന്ത്യ ഇതിനകംതന്നെ സെമി ഫൈനലില്‍ പ്രവേശിച്ചതിനാല്‍ ഷമിക്ക് തത്കാലം വിശ്രമം നല്‍കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. സെമി ഉള്‍പ്പെടെ മുന്നിലുള്ളത് പരിഗണിച്ചാണിത്.