റിക്കി ഭുയിയുടെ സെഞ്ചുറി പാഴായി, സഞ്ജുവിന്റെ പോരാട്ടവും വിഫലം; ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിയെ തകര്‍ത്ത് ഇന്ത്യ എ

ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിയെ ഇന്ത്യ 186 റണ്‍സിന് തകര്‍ത്തു

New Update
sanju samson duleep trophy

അനന്ത്പുര്‍: ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിയെ ഇന്ത്യ 186 റണ്‍സിന് തകര്‍ത്തു. 488 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഡി 301 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍: ഇന്ത്യ എ-290 (ആദ്യ ഇന്നിംഗ്‌സ്), മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 380 (രണ്ടാം ഇന്നിംഗ്‌സ്). ഇന്ത്യ ഡി-183 (ആദ്യ ഇന്നിംഗ്‌സ്), 301 (രണ്ടാം ഇന്നിംഗ്‌സ്).

Advertisment

സെഞ്ചുറി നേടിയ റിക്കി ഭുയിയുടെ (195 പന്തില്‍ 113) പോരാട്ടം പാഴായി. ഫോമിലേക്ക് തിരികെയെത്തിയ മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന ശൈലിയില്‍ ബാറ്റേന്തി. മൂന്ന് വീതം സിക്‌സും ഫോറും പായിച്ച താരം 45 പന്തില്‍ 40 റണ്‍സെടുത്ത് പുറത്തായി. 55 പന്തില്‍ 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് ഡിക്കു വേണ്ടി ശ്രദ്ധേയമായ ബാറ്റിംഗ് കാഴ്ച വച്ച മറ്റൊരു താരം.

നാല് വിക്കറ്റെടുത്ത തനുഷ് കൊട്യന്‍, മൂന്ന് വിക്കറ്റെടുത്ത ഷാംസ് മുലനി, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഖലീല്‍ അഹമ്മദ്, റിയാന്‍ പരാഗ് എന്നിവരുടെ ബൗളിംഗ് മികവിന് മുന്നില്‍ ഇന്ത്യ ഡിക്ക് വിജയലക്ഷ്യം മറികടക്കാനായില്ല.

Advertisment