അനന്ത്പുര്‍: മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിംഗ് മികവില്‍ ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബിക്കെതിരായ മത്സരത്തില്‍ ഇന്ത്യ ഡി തരക്കേടില്ലാത്ത നിലയില്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഡി അഞ്ച് വിക്കറ്റിന് 306 റണ്‍സ് എന്ന നിലയിലാണ്.
ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സഞ്ജു പുറത്താകാതെ 83 പന്തില്‍ 89 റണ്‍സെടുത്തു. 10 ഫോറും, മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്. ദേവ്ദത്ത് പടിക്കല്‍-50, ശ്രീകര്‍ ഭരത്-52, റിക്കി ഭുയി-56, എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. നായകന്‍ ശ്രേയസ് അയ്യര്‍ പൂജ്യത്തിന് പുറത്തായി. നിഷാദ് സിന്ദു-19 റണ്‍സെടുത്തു. 26 റണ്‍സെടുത്ത ശരണ്‍ഷ് ജയിനാണ് സഞ്ജുവിനൊപ്പം ക്രീസില്‍.
ഇന്ത്യ ബിക്ക് വേണ്ടി രാഹുല്‍ ചഹര്‍ മൂന്ന് വിക്കറ്റും, മുകേഷ് കുമാറും, നവ്ദീപ് സെയ്‌നിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.